0481-2536978, 2538978 and 2536578

ettumanoorappancollege@ymail.com

News & Events

“ദിശ 2022” തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ – 2022 നവംബർ 5 ശനിയാഴ്ച

കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നവംബർ 5 ശനിയാഴ്ച രാവിലെ 9 മണിമുതൽ “DISHA 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.

BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2, ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 2 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/2 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.

ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/2 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം ഫോമിലുള്ള സീരിയൽ നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂവിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.

സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്
O481-2563451/2565452

കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ 2022 നവംബർ 5 ശനിയാഴ്ച ഏറ്റുമാനൂരപ്പൻ കോളേജിൽ വെച്ച് നടത്തുന്ന “ദിശ 2022” മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ:

Click the link below⇓

https://drive.google.com/file/d/1_EdGUzGomLbLCAqO0Y2n7GaRZSMSnCpi/view?usp=sharing

 

Copyright © 2022 ettumanoorappancollege.edu.in. All Rights Reserved.