0481-2536978, 2538978 and 2536578

ettumanoorappancollege@ymail.com

News & Events

Conducted a Covi-Sheild Vaccination Camp on 08/09/2021

ഏറ്റുമാനൂരപ്പൻ കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ R. ഹേമന്ത് കുമാർ സാർ ക്യാമ്പ് ഔപചാരികമായി ഉൽഘാടനം ചെയ്തു. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ Dr ധന്യയുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയത്. 18 വയസിനു മുകളിൽ പ്രായംമുള്ള 310 ഓളം ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ സാധിച്ചു. ഇതിൽ 60 പേർ അന്യ സംസ്ഥാന തൊഴിലാളികൾ ആയിരുന്നു.മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത 40 ഓളം ആളുകൾക്കും സ്‌പോർട് രെജിസ്ട്രേഷനിലൂടെ വാക്‌സിനേഷൻ നൽകി. ക്യാമ്പ് ഉച്ചക്ക് 2 മണിയോടെ ഭംഗിയായി അവസാനിച്ചു.

Copyright © 2021 ettumanoorappancollege.edu.in. All Rights Reserved.